മുബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് തെരഞ്ഞടുപ്പ് നേരിടണമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് താക്കറെ പറഞ്ഞു. കേന്ദ്രത്തില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന സംസ്ഥാനത്ത് തുടരുന്ന ഭിന്നതകളുടെ പേരിലാണ് പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
Also Read: വിഷം കുടിക്കാനും ദഹിപ്പിക്കാനും എന്നെ പഠിപ്പിച്ചത് വട്‌നഗറും പരമശിവനും: നരേന്ദ്രമോദി
“ഞാന്‍ വെല്ലുവിളിക്കുകയാണ് നിങ്ങള്‍ രാജിവെച്ച് ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പിനെ നേരിടണം. ഞങ്ങള്‍ നിങ്ങള്‍ക്ക് ശിവസേനയുടെ ശക്തിയെന്താണെന്ന് കാണിച്ചു താരം. മോദി തരംഗത്തിനിടയിലും ബി.ജെ.പിയ്ക്ക് ശിവസേനയുടെ പേരില്‍ വോട്ടുകള്‍ലഭിച്ചിരുന്നു” താക്കറെ പ്രാദേശിക തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.
മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനെതിരെയും താക്കറെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ” ഞാനിന്ന് ടി.വിയില്‍ ന്യൂസ് കണ്ടിരുന്നു. രണ്ടുമാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ക്യാമ്പെയിനിലാണ് പ്രധാനമന്ത്രി.
“എങ്ങിനെയാണ് അദ്ദേഹത്തിനു പെട്ടെന്ന് സ്‌കൂള്‍ ദിനങ്ങള്‍ ഓര്‍മ്മവന്നത്. ഇതുവരെയയെന്ത് കൊണ്ടാണ് സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് തോന്നാതിരുന്നത്. എന്തുകൊണ്ടാണിതെല്ലാം തെരഞ്ഞെടുപ്പിനു മുന്നേ തോന്നുന്നത്.” താക്കറെ ചോദിച്ചു.
ഇന്നലെയായിരുന്നു മോദി തന്റ് സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നത്. പ്രധാനമന്ത്രിയായശേഷം ആദ്യമായായിരുന്നു മോദി സ്വന്തം ഗ്രാമമായ വട്നഗറിലെത്തിയത്. അഹമ്മദാബാദില്‍ നിന്നും ഏതാണ്ട് നൂറുകിലോമീറ്റര്‍ അകലെയാണ് വട്നഗര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുമാസത്തിനുള്ളില്‍ മോദിനടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണിത്.