| Wednesday, 6th September 2023, 11:36 am

ബീസ്റ്റ് വിജയമോ ആവറേജോ? ലവ് ടുഡേ കളക്ഷന്‍ എത്ര; വിതരണം ചെയ്ത ചിത്രങ്ങളെ പറ്റി ഉദയനിധി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് പ്രൊഡക്ഷന്‍ കമ്പനി ഡിസ്ട്രിബ്യൂട്ട് ചെയ്ത ചിത്രങ്ങളില്‍ വിജയമായവയും പരാജയമായവയും ഏതൊക്കെയാണെന്ന് പറയുകയാണ് ഉദയനിധി സ്റ്റാലിന്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങള്‍ ബ്ലോക്ബസ്റ്ററാണോ ആവറേജാണോ എന്ന് പറയാനാണ് അവതാരക ആവശ്യപ്പെട്ടത്.

ആദ്യം സൂര്യ അഭിനയിച്ച ചിത്രം എതര്‍ക്കും തുനിന്തവന്‍ കാണിച്ചപ്പോള്‍ ഇത് വിജയിച്ച പടമാണെന്നാണ് ഉദയനിധി പറഞ്ഞത്. അടുത്തതായി ബീസ്റ്റ് ആയിരുന്നു വന്നത്.

ബീസ്റ്റ് – ഇത് ഹിറ്റാണ്. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു. കളക്ഷന്‍ വെച്ച് നോക്കിയാല്‍ വലിയ വിജയമാണ്.

ഡോണ്‍- ശിവകാര്‍ത്തികേയന്റെ കരിയറില്‍ തന്നെ ബെസ്റ്റ് കളക്ഷന്‍ ഈ സിനിമക്കാണ്. തമിഴ്‌നാട്ടില്‍ മാത്രം 38 കോടി കളക്ട് ചെയ്തു.

കോബ്ര- ആവറേജ്

വിക്രം- ഇതിനെ പറ്റി എല്ലാവര്‍ക്കും അറിയാമല്ലോ.

ലവ് ടുഡേ- ഇതിന്റെ ബജറ്റ് അഞ്ചര കോടിയാണ്. ഒ.ടി.ടിയില്‍ മാത്രം അഞ്ച് കോടിക്കാണ് വിറ്റത്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 18 മുതല്‍ 20 കോടി വരെ കളക്ട് ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ഡയറക്ടര്‍ക്ക് ഓഡിയന്‍സുമായി പെട്ടെന്ന് കണക്ഷന്‍ കിട്ടി.

വെന്തുതണിന്തത് കാട്- ബ്ലോക്ബസ്റ്റര്‍

അണ്ണാത്തെ- കളക്ഷന്റെ കാര്യത്തില്‍ കുറച്ച് കൂടി നന്നായി വരേണ്ട ചിത്രമായിരുന്നു. ഞാന്‍ ഇതുവരെ ഈ സിനിമ കണ്ടില്ല (ചിരിക്കുന്നു).

ഡോണ്‍ സിനിമ വിതരണത്തിനെടുത്തപ്പോഴുണ്ടായ അനുഭവവും ഉദയനിധി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഡോണ്‍ വിതരണത്തിനെടുക്കാനായി തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ ഒരു പത്ത് പേരിരുന്ന് ആ സിനിമ കണ്ടിരുന്നു. ഞങ്ങളെ ആ സിനിമ അങ്ങനെ ഇംപ്രസ് ചെയ്തില്ല. കോമഡി സീനുകളില്‍ ഞങ്ങള്‍ക്ക് ചിരി ഒന്നും വന്നില്ല. എന്നാല്‍ അവസാനത്തെ 20 മിനിട്ട് ഇഷ്ടപ്പെട്ടു. അച്ഛന്‍-മകന്‍ സെന്റിമെന്റ്‌സ് കണക്ടായി.

ശിവയെ വിളിച്ച് കോളേജ് പോഷന്‍ കുറച്ച് ട്രിം ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു. ചെയ്യാം സാര്‍ എന്ന് പറഞ്ഞ് പോയിട്ട് കുറച്ചുകൂടി സീനുകള്‍ ആഡ് ചെയ്തു. ട്രിം ചെയ്യാനാല്ലേ ഞാന്‍ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ സാര്‍ നോക്കിക്കോ ഇത് നന്നാവുമെന്ന് ശിവ പറഞ്ഞു. പടം റിലീസായപ്പോള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. സിനിമകള്‍ എങ്ങനെയാവുമെന്ന് നമുക്ക് പറയാന്‍ പറ്റില്ല,’ ഉദയനിധി പറഞ്ഞു.

Content Highlight: Udayanidhi Stalin tells about the successful and unsuccessful films that his production house  distributed

We use cookies to give you the best possible experience. Learn more