| Tuesday, 25th June 2024, 1:23 pm

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ബെഗൂളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.

ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കർണാടകയിലെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിച്ചപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരായിരുന്നു.

ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2023 സെപ്റ്റംബറില്‍ ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് പ്രസംഗിച്ചത്.

Also Read: ലോക്‌സഭാ സ്പീക്കര് സ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മത്സരത്തിന്; കൊടിക്കുന്നില് സുരേഷ് സ്ഥാനാര്ത്ഥി

ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം ബി.ജെ.പി വലിയ വിവാദമാക്കിയിരുന്നു. സനാതന ധര്‍മ്മം പകര്‍ച്ചവ്യാതി പോലെ പടരുന്ന ഒന്നാണെന്നും അത് സമൂഹത്തില്‍ തുല്യത ഇല്ലാതാക്കും എന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

കാലങ്ങളായി തുല്യനീതിക്കെതിരായി നില്‍ക്കുന്ന സനാതന ധര്‍മ്മത്തെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദയനിധി സ്റ്റിലിന്റെ പ്രസ്താവന വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

സമാനമായ ഹരജികള്‍ രാജ്യത്തെ വിവിധ കോടതികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ബെംഗളൂരു കോടതി അറിയിച്ചു.

Content Highlight: Udayanidhi Stalin gets bail over ‘eradicate Sanatana Dharma’ remarks

We use cookies to give you the best possible experience. Learn more