അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഫെബ്രുവരി 11ന് ഇന്ത്യ-ഓസ്‌ട്രേലിയയെ നേരിടും. ആവേശകരമായ ഈ ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് നായകന്‍ ഉദയ് സഹാറന്‍.
ലോകകപ്പ് കിരീടം സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ചരിത്രം ആവര്‍ത്തിക്കാനാണ് ഓരോ താരങ്ങളും ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഉദയ്.
‘ഒരു ടീം എന്ന നിലയില്‍ ഒരിക്കല്‍ കൂടി ലോകകപ്പ് ട്രോഫി നേടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത് എല്ലാവര്‍ക്കും വിജയിക്കാനുള്ള ഒരു അവസരമാണ്. വീണ്ടും ചരിത്രം ആവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാണിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അണ്ടര്‍ 19 ലോകകപ്പ് സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങള്‍ ആരാധകര്‍ക്ക് വാക്കു നല്‍കുന്നു,’ സാഹറന്‍ പറഞ്ഞു.
ഫൈനലില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒരു ഗ്രൂപ്പ് ആയാണ് കളിക്കുന്നത്. ടീമിലുള്ള അന്തരീക്ഷം വളരെ സൗഹാര്‍ദ്ദപരമാണ്. അതുകൊണ്ടാണ് ലോകകപ്പില്‍ ഞങ്ങളുടെ പ്രകടനങ്ങളുടെ ഗ്രാഫ് വളരെ ഉയര്‍ന്നു നില്‍ക്കുന്നത്. ഓസ്‌ട്രേലിയയെ കുറിച്ച് ചിന്തിക്കുന്നില്ല ഞങ്ങളുടെ അടുത്തുള്ള കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് ഞങ്ങള്‍ ഫൈനലിനെ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്,’ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Uday Saharan talks about the under 19 world cup final.