നവാഗതനായ രതീഷ് രഘുനന്ദന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉടല്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഉടല്‍ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് വലിയ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.
‘ സ്വപ്നങ്ങള്‍ക്കപ്പുറമാണ് ഉടല്‍ നേടിത്തന്നുകൊണ്ടിരിക്കുന്നത്.
പെരുമഴ പോലെ പെയ്തിറങ്ങുന്ന അഭിനന്ദനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നടുവില്‍ ഉടല്‍ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് , നൂറിലധികം തീയറ്ററുകളിലായി. കാണാത്തവര്‍ തീയറ്ററുകളിലേക്കു വരു.
കണ്ടവര്‍ വീണ്ടും കാണാനായി വരു ‘- എന്നാണ് രതീഷ് രഘുനന്ദന്‍ കുറിപ്പ്
ചിത്രത്തിന്റെ രണ്ടാം വാര പോസ്റ്ററും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു.
ഹോം സിനിമയ്ക്ക് ശേഷം സമീപകാലത്ത് ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഉടലിലെ കുട്ടിച്ചായന്‍.
നേരത്തെ ഹോം എന്ന സിനിമയും സെലിബ്രേറ്റ് ചെയ്യപ്പെട്ടതിന്റെ പ്രധാന ഘടകം ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയായിരുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മിച്ച ഉടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയാണ്. മനോജ് പിള്ളയുടെതാണ് ക്യാമറ. പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്. എഡിറ്റിങ്ങ് നിഷാദ് യൂസഫ്.
Content Highlights : Udal movie director Rateesh rakhunandhan conveyed his gratitude to the Audience for the sucess of Udal Movie