| Thursday, 31st August 2023, 11:35 pm

പെപ്പിനും സാവിക്കും കുശാല്‍, പാരിസ് മരണ ഗ്രൂപ്പില്‍! ; ചാമ്പ്യന്‍സ് ലീഗ് ഇസ് ബാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ടീമുകളെ ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. 32 ടീമുകളെ എട്ട് ഗ്രൂപ്പായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ നാല് ടീമുകളാണുള്ളത്.

പി.എസ്.ജി, എ.സി മിലാന്‍, ന്യൂകാസില്‍, ബോറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവരുള്‍പ്പെടുന്ന് ഗ്രൂപ്പ് എഫാണ് മരണ ഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്. ആ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ മികച്ച മത്സരങ്ങള്‍ തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലെപ്‌സിഗ്, യങ് ബോയ്‌സ്, സ്വെസ്ഡ എന്നിവരടങ്ങിയ താരതമ്യേനേ ചെറിയ ഗ്രൂപ്പായ ജിയിലാണ്. ഗ്രൂപ്പ് എച്ചില്‍ സാവിയുടെ ബാഴ്‌സലോണക്കെതിരെ പോര്‍ട്ടൊ, ഷാക്തര്‍, ആന്റ്വെര്‍പ് എന്നിവരാണ്. കഴിഞ്ഞ കുറച്ച് സീസണിലായി യു.സി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ബാഴ്‌സ ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാനെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഗ്രൂപ്പ് എയില്‍ ബയേണ്‍ മ്യൂണിക്കുമുണ്ടാകും. ഗാലറ്റ്‌സരെ കോപെന്‍ഹെഗന്‍ എന്നിവരാണ് ഗ്രൂപ് എയിലെ മറ്റ് ടീമുകള്‍.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് നാപ്പോളിയുടെ പരീക്ഷണമുണ്ടാകും. ഏറ്റവും പുതിയ യു.സി.എല്‍ എന്ട്രിയായ യൂണിയന്‍ ബെര്‍ലിനും എസ്.സി ബ്രാഗയുമാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍.

ഗ്രൂപ്പ് എ; ബയേണ്‍, മാഞ്ചസ്റ്റയര്‍ യുണൈറ്റഡ്, എഫ്.സി. കൊപെന്‍ഹേഗന്‍, ഗാലാറ്റസരെയ്.

ഗ്രൂപ്പ് ബി; സെവിയ്യ, ആഴ്‌സനല്‍, പി.എസ്.വി ഐന്തോവന്‍, ലെന്‍സ്.

ഗ്രൂപ്പ് സി; നാപ്പോളി, റയല്‍ മാഡ്രിഡ്, എ.സി. ബ്രാഗ, യൂണിയന്‍ ബെര്‍ലിന്‍.

ഗ്രൂപ്പ് ഡി; ബെന്‍ഫിക, ഇന്റര്‍ മിലാന്‍, സാല്‍സ്ബര്‍ഗ്, റയല്‍ സോസിഡാഡ്.

ഗ്രൂപ്പ് ഇ; ഫെയ്‌നൂര്‍ദ്, അത്‌ലെറ്റിക്കോ മാഡ്രിഡ്, ലാസിയോ, സെല്‍റ്റിക്.

ഗ്രൂപ്പ് എഫ്; പി.എസ്.ജി, ബൊറൂസിയ ഡോര്‍ട്മുണ്ട്, എ.സി. മിലാന്‍, ന്യൂകാസില്‍.

ഗ്രൂപ്പ് ജി; മാഞ്ചസ്റ്റര്‍ സിറ്റി, ലെപ്‌സിഗ്, സര്‍വെന സ്വെസ്ഡ, യങ് ബോയ്‌സ്.

ഗ്രൂപ്പ് എച്ച്; എഫ്.സി ബാഴ്‌സലോണ, എഫ്.സി പോര്‍ട്ടൊ, ഷാക്തര്‍, ആന്റ്വെര്‍പ്.

Content Highlight: UCL Group Stage Draw completed

We use cookies to give you the best possible experience. Learn more