ഇരുപത്തിയൊന്നുകാരന് യൂബറിന്റെ ജോലി വാഗ്ദാനം; ശമ്പളം 1.25 കോടി
India
ഇരുപത്തിയൊന്നുകാരന് യൂബറിന്റെ ജോലി വാഗ്ദാനം; ശമ്പളം 1.25 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2017, 4:34 pm

ന്യൂദല്‍ഹി: ദല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയ്ക്ക് യു.എസ് ആസ്ഥാനമായ കാര്‍ ടാക്‌സി രംഗത്തെ പ്രമുഖരായ യൂബറില്‍ നിന്നും 1.25 കോടി ശമ്പളത്തിന്റെ ജോലി വാഗ്ദാനം. ഡി.ടി.യുവിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ജോലി ഓഫറാണിത്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനാണ് യൂബര്‍ വന്‍ തുക ശമ്പളമായി വാഗ്ദാനം ചെയ്തത്.


Also Read: മാര്‍ക്‌സിസ്റ്റുകാരും മനുഷ്യരാണ്, കല്ല്യാണം വരുമ്പോള്‍ ജാതിയും ജാതകവും നോക്കും; ചിന്താ ജെറോമിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍


രണ്ട് വര്‍ഷം മുമ്പ് ഡി.ടി.യുവിലെ മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ഗൂഗിളിന്റെ ജോലി വാഗ്ദാനമുണ്ടായിരുന്നു. 1.27 കോടിയായിരുന്നു ശമ്പളമായി ഗൂഗിള്‍ വാഗ്ദാനം ചെയ്തത്. യൂബറിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്. അടിസ്ഥാന ശമ്പളമായ 71 ലക്ഷവും മറ്റ് ആനുകൂല്യങ്ങളും ചേര്‍ന്നാണ് പ്രതിവര്‍ഷം 1.25 കോടി ലഭിക്കുക.

യൂബറിലെ ജോലി ലഭിച്ചത് വലിയ അവസരമായി കാണുന്നുവെന്നും സാങ്കേതിക ശേഷിയെ മെച്ചപ്പെടുത്താനുള്ള വേദിയായി കാണുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. സ്വന്തമായൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുക എന്നതാണ് ദല്‍ഹി സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരന്റെ ആഗ്രഹം.