മൂവായിരം ജീവനക്കാരെക്കൂടി ഊബർ പിരിച്ചുവിടുന്നു; 45 ഓഫീസുകളും അടച്ചുപൂട്ടും
Lay Off
മൂവായിരം ജീവനക്കാരെക്കൂടി ഊബർ പിരിച്ചുവിടുന്നു; 45 ഓഫീസുകളും അടച്ചുപൂട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2020, 1:44 pm

 

സാൻഫ്രാൻസിസ്കോ: മൂവായിരം ജീവനക്കാരെക്കൂടി പിരിച്ചു വിടുകയാണെന്ന് ഓൺലൈൻ ടാക്സി സംരംഭകരായ ഊബർ അറിയിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഊബർ സി.ഇ.ഒ ദാര കൊറോഷി പുതുതായി മൂവായിരം ജീവനക്കാരെ കൂടി പിരിച്ചുവിടുകയാണ് എന്ന തീരുമാനം അറിയിച്ചത്.

മെയ് മാസം ആദ്യം 3700 ജീവരനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിന് പുറമെയാണ് പുതുതായി 3000 തൊഴിൽ അവസരങ്ങൾ കൂടി ഊബർ വെട്ടിച്ചുരുക്കിയത്. ഇതോടെ ഊബർ കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയ ജീവനക്കരുടെ എണ്ണം 25 ശതമാനമായി ഉയർന്നു.

ആ​ഗോളതലത്തിൽ 45 ഓഫീസുകൾ അടച്ചു പൂട്ടാനും ഊബർ തീരുമാനിച്ചിട്ടുണ്ട്. സെൽഫ് ഡ്രൈവ് കാറുകളുടെയും മറ്റ് നൂതന സാങ്കേതിക വിദ്യയുടെയും പരീക്ഷണങ്ങൾ നടത്തുന്ന സാൻഫ്രാൻസിസ്കോയിലെ ഓഫീസും ഊബർ അടച്ചു പൂട്ടും. 2020ൽ പ്രവർത്തന ചിലവ് പതിനായിരം ലക്ഷമായി ചുരുക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്.

”കമ്പനിയുടെ വളർച്ചയിലും ലാഭത്തിലും വലിയ നേട്ടമുണ്ടാക്കിയാണ് 2020 കമ്പനി തുടങ്ങിയത്. നിർഭാ​ഗ്യവശാൽ അപ്പോഴാണ് കൊവിഡ് 19 ഉണ്ടാകുന്നത്. ചെറിയ ഒരു നേട്ടമെങ്കിലും ഉണ്ടാക്കിയത് ഊബറിന്റെ തന്നെ മറ്റൊരു സംരംഭമായ ഊബർ ഈറ്റ്സ് മാത്രമാണ്. വീട്ടിലിരിക്കുന്ന ആളുകൾ ഈ സമയത്ത് ഊബർ ഈറ്റ്സ് ഉപയോ​ഗിച്ചിരുന്നു”. ഊബർ സി.ഇ. ഒ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക