ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആപ്പ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ പ്രഖ്യാപിച്ചു. യൂബര്‍ ലൈറ്റ് എന്നാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ച ആപ്പിന്റെ പേര്.
ഇന്ത്യന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെയാണ് യൂബര്‍ ലൈറ്റ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞ സ്ഥലങ്ങളിലും, ചെറിയ ഡാറ്റ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും പെട്ടന്ന് ടാക്‌സികള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാന്‍ സാധിക്കും വിധമാണ് ആപ്പിന്റെ രൂപകല്പന.
ന്യൂദല്‍ഹിയില്‍ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ യൂബര്‍ വൈസ് പ്രസിഡന്റ് മാണിക്ക് ഗുപ്തയാണ് ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ആപ്പിന്റെ പ്രധാന സവിശേഷതകള്‍
ഫോണിലെ ജി.പി.എസ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും തൊട്ടടുത്ത പ്രധാന ലൊക്കേഷന്‍ പിക്കപ്പ് പോയിന്റാക്കാനുള്ള സൗകര്യം
ഉപഭോക്താവ് പോകുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കി ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും പ്രവര്‍ത്തിക്കാനുള്ള സൗകര്യം
ആവശ്യമെങ്കില്‍ മാത്രം മാപ്പ് ഉപയോഗിക്കാനുള്ള സേവനം
പ്രാരംഭഘട്ടത്തില്‍ ദല്‍ഹി, ജയ്പൂര്‍, ഹൈദരബാദ് എന്നീ സിറ്റികളില്‍ മാത്രമാണ് ലഭ്യമാവുക.മാത്രമല്ല ക്യാഷ് ആയി മാത്രമേ യൂബര്‍ ലൈറ്റില്‍ പണമിടപാട് നടത്താന്‍ സാധിക്കുകയുള്ളു.