ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറി(നദി)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇന്ന് വൈകീട്ടോടെയാണ് ആറളം പൊലീസെത്തി നദിയെ കണ്ണൂരിലേക്ക് കൊണ്ടു പോയത്.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെതിരെ യു.എ.പി.എ ചുമത്തി. ആറളത്ത് മാവോയിസ്റ്റ് സംഘത്തിനൊപ്പം കണ്ടെന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.നദീറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറി(നദി)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇന്ന് വൈകീട്ടോടെയാണ് ആറളം പൊലീസെത്തി നദിയെ കണ്ണൂരിലേക്ക് കൊണ്ടു പോയത്.
കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നാണ് കേസ്.
നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി നദീര്‍. ഇന്ന് രാവിലെ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ നില്‍ക്കവെ മഫ്തിയില്‍ വന്ന പൊലീസ് ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞ് പുറത്തേക്ക് വിളിച്ച നദീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.