കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട്.
ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളടക്കം രഹസ്യമായി സംരക്ഷിക്കണമെന്നും നഗരത്തിലും ഗ്രാമത്തിലുംസ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പ്രത്യേകം വീശദീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ ഉപയോഗിച്ചെന്നും ഇരുവരും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്സുകള്‍ ലഭിച്ചെന്നും പൊലീസ് നേരത്തെവ്യക്തമാക്കിയിരുന്നു.
സായുധപോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങള്‍ ഇവരുടെ പക്കലില്‍ നിന്നും ലഭിച്ചെന്നും യു.എ.പി.എ കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടണ്ടെന്നും പൊലീസ് പറഞ്ഞു.
ഇത് കൂടാതെ മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡ് ഭാഷ അടങ്ങിയിട്ടുള്ള നോട്ട് ബുക്കുകള്‍ താഹയുടെ വീട്ടില്‍ നിന്നും കിട്ടിയെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.