| Saturday, 1st September 2018, 8:34 am

ഇസ്രഈലി ചാരന്മാരുടെ സഹായത്തോടെ യു.എ.ഇ ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബൂദാബി: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അലി തഹ്നിയുടെയും സൗദി രാജകുമാരന്‍ മുതൈബ് ബിന്‍ അബ്ദുല്ലയുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ യു.എ.ഇ സര്‍ക്കാര്‍ ഇസ്രാഈലി സൈബര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ NSO Groupല്‍ നിന്നാണ് സഹായം തേടിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെതാണ് റിപ്പോര്‍ട്ട്.

NSO Groupനെതിരെ ഇസ്രഈലിലും സൈപ്രസിലും നടക്കുന്ന കേസിലാണ് ഏജന്‍സി നടത്തിയ വിവിധ ചോര്‍ത്തലുകളെ കുറിച്ച് വിവരമുള്ളത്. ഏജന്‍സിയുടെ ചോര്‍ത്തലിന് ഇരകളായ ഒരു ഖത്തര്‍ മാധ്യമപ്രവര്‍ത്തകനും മെക്‌സിക്കന്‍ മാധ്യമപ്രവര്‍ത്തകരുമാണ് പരാതി നല്‍കിയത്.

Pegassu എന്ന പേരിലുള്ള സ്‌പൈ സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്യം വെക്കുന്ന ആളുടെ മൊബൈലിലേക്ക് ടെക്‌നോളജി ടെകസ്റ്റ് മെസ്സേജായി അയക്കുകയും ഇത് തുറക്കുമ്പോള്‍ Pegassu രഹസ്യമായി ഡൗണ്‍ലോഡാവുകയും ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്താനാവുന്നതുമാണ് സംവിധാനം.

യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ജ്വല്ലറികളില്‍ വന്‍തിരക്ക്

ആഗസ്റ്റ് 2013ലാണ് യു.എ.ഇ ഇസ്രഈല്‍ കമ്പനിയുമായി കരാറിലൊപ്പിടുന്നത്. തുടര്‍ന്ന് 2014ലാണ് ഖത്തര്‍ അമീറിന്റെയും അക്കാലത്ത് കിരീടാവകാശിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട മുതൈബ് ബിന്‍ അബ്ദുല്ലയുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത്. ലെബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

യു.എ.ഇയുടെ ആവശ്യപ്രകാരം മാധ്യമപ്രവര്‍ത്തകരുടെയും വിദേശപ്രതിനിധികളുടെയും വിവരങ്ങള്‍ NSO യു.എ.ഇയക്ക് വേണ്ടി ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more