| Monday, 23rd March 2020, 8:43 am

കൊവിഡ് 19; യു.എ.ഇ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. മാര്‍ച്ച് 25 മുതല്‍ കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും.

വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനാലും യാത്രക്കാര്‍ക്ക് രോഗബാധയേല്‍ക്കുന്ന ആശങ്കയുള്ളതിനാലും എയര്‍ലൈന്‍ അടച്ചിടുകയല്ലാതെ നിര്‍വാഹമില്ലെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മക്തൂം അറിയിച്ചു.

കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ക്വാറന്റീനിലാണ്. ഇത് അസാധാരണമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരി വരെ എമിറേറ്റ്‌സ് ഗ്രൂപ്പ് സാമ്പത്തികമായി മികച്ച പ്രകടനം നടത്തിയിരുന്നെന്നും എന്നാല്‍ കഴിഞ്ഞ ആറാഴ്ചയായി എല്ലാം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more