| Wednesday, 9th December 2020, 3:27 pm

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം യു.എ.ഇയുടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86 ശതമാനം വിജയമാണെന്നും യു.എ.ഇ ആരോഗ്യ വകുപ്പ് പറഞ്ഞു.

യു.എ.ഇയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചൈനയുടെ വാക്‌സിന്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച ബ്രിട്ടനില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ കുത്തിവെപ്പ് ആരംഭിച്ചിരുന്നു. ഫൈസര്‍ കമ്പനിയുടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കൊവിഡ് വാക്‌സിന്‍ കൊവന്റ്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 90 വയസുള്ള മാര്‍ഗരറ്റ് കീനറാണ് സ്വീകരിച്ചത്. റഷ്യ വികസിപ്പിച്ച സ്ഫുടിനിക് 5 വാക്‌സിനും വിജയമായിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അടുത്ത നൂറ് ദിവസം മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE Says China’s covid vaccine effective

We use cookies to give you the best possible experience. Learn more