ചൊവ്വാഴ്ച ബ്രിട്ടനില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ കുത്തിവെപ്പ് ആരംഭിച്ചിരുന്നു. ഫൈസര്‍ കമ്പനിയുടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കൊവിഡ് വാക്‌സിന്‍ കൊവന്റ്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 90 വയസുള്ള മാര്‍ഗരറ്റ് കീനറാണ് സ്വീകരിച്ചത്. റഷ്യ വികസിപ്പിച്ച സ്ഫുടിനിക് 5 വാക്‌സിനും വിജയമായിരുന്നു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അടുത്ത നൂറ് ദിവസം മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.