ടോക്കിയോ: അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് ഏഴ് മാസത്തെ യാത്ര തിരിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകം തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6:58 നാണ് വിക്ഷേപിച്ചത്.
അറബിയില്‍ ‘അല്‍-അമല്‍’ എന്നറിയപ്പെടുന്ന പേടകത്തിന്റെ വിക്ഷേപണം മോശം കാലാവസ്ഥ കാരണം രണ്ടുതവണ വൈകിയെങ്കിലും ഇത്തവണ ലിഫ്‌റ്റോഫ് വിജയകരവുകയായിരുന്നു എന്നാണ് കേന്ദ്രങ്ങള്‍ പറയുന്നത്.
‘വിക്ഷേപണ വാഹന പാത ആസൂത്രണം ചെയ്തതനുസരിച്ച് നടപ്പാക്കി, ഹോപ് ബഹിരാകാശ പേടകത്തിന്റെ വേര്‍പ്പെട്ടതായി സ്ഥിരീകരിച്ചു,” റോക്കറ്റ് നിര്‍മാതാക്കളായ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് പറഞ്ഞു.
‘ഈ ദൗത്യം യു.എ.ഇയ്ക്കും മേഖലയ്ക്കും ഒരു സുപ്രധാന നാഴികക്കല്ലാണ്,” ജപ്പാനില്‍ നടന്ന വിക്ഷേപണാനന്തര പത്രസമ്മേളനത്തില്‍ യു.എ.ഇയുടെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടര്‍ യൂസഫ് ഹമദ് അല്‍ഷൈബാനി പറഞ്ഞു.
പ്രാദേശികമായി ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കാനും പുതിയ കാല്‍വെപ്പ് ഇതിനകം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ