നെതര്‍ലന്റ്‌സ്: യു.എ.ഇക്കെതിരെ ഖത്തര്‍ നല്‍കിയ കേസിന്റെ വിചാരണ യു.എന്നിന്റെ അന്താരാഷ്ട്ര കോടതിയില്‍ (ഐ.സി.ജെ) പുനരാരംഭിച്ചു. 2018 ലാണ് യു.എ.ഇക്കെതിരെ ഖത്തര്‍ പരാതി നല്‍കിയത്.
എല്ലാ തരത്തിലുള്ള വംശീയ വിവേചനങ്ങളും ഒഴിവാക്കുന്നതിനുള്ള അന്താരാഷ്ട്ര നയം യു.എ.ഇ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
യു.എ.ഇ, സൗദി, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ വിലക്കേര്‍പ്പടുത്തിയതിനു പിന്നാലെ യു.എ.ഇയിലുള്ള ഖത്തര്‍ പൗരന്‍മാരായ വിദ്യാര്‍തഥികളുള്‍പ്പെടെയുള്ളവര്‍ നേരിട്ട വിവേചനമാണ് പരാതിയില്‍ പറയുന്നത്. ഖത്തര്‍ പൗരന്‍മാരുടെ ഇടയില്‍ ഭയാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയിലുണ്ട്.
പരാതിക്കു പിന്നാലെ യു.എ.ഇയിലും ഖത്തറിലും ആയിപ്പോയ കുടുംബാംഗങ്ങള്‍ക്ക് പരസ്പരം വീണ്ടും ഒന്നിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ഖത്തറില്‍ നിന്നു വന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.എ.ഇയില്‍ തന്നെ തുടര്‍ന്നു പഠിക്കാന്‍ അവസരമുണ്ടാകണമെന്നും ജഡ്ജിമാര്‍ താല്‍ക്കാലിക ഉത്തരവിറക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഖത്തര്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട കോടതി പിന്നീട് കേസിലെ പൂര്‍ണ വിചാരണ മാറ്റി വെക്കുകയായിരുന്നു.
തിങ്കളാഴ്ച വീണ്ടും പുനരാരംഭിച്ച കേസിലെ വിചാരണ ഒരാഴ്ച നീണ്ടു നില്‍ക്കും. 2017 ലാണ് ഖത്തറിനു മേല്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന പേരിലായിരുന്നു വിലക്ക്. വിലക്ക് നീക്കാനായി 13 ആവശ്യങ്ങളാണ് ഖത്തറിനു മുന്‍പില്‍ ഈ നാലു രാജ്യങ്ങളും വെച്ചത്. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ സംപ്രേഷണം നിര്‍ത്തി വെക്കമമെന്നതുള്‍പ്പെടെയായിരുന്നു ഈ 13 ആവശ്യങ്ങള്‍
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ