അബുദാബി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. യു എ ഇ സായുധ സേന മേധാവിയുമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്.
ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതുവേദികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം ചികിത്സയിലായിരുന്നു.
യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഖലീഫ ബിന്‍ സായിദ്. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തിയത്. 1948ലാണ് ജനനം. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ 16ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.
പ്രസിഡന്റിന്റെ മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. വിവിദ ലോക രാജ്യങ്ങളിലെ നേതാക്കള്‍ യു.എ.ഇ പ്രസിഡന്റിന്റെ മരണത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.
Content Highlights: UAE President Sheikh Khalifa bin Zayed passes away