അബുദാബി: രാജ്യത്തെ ആദ്യത്തെ മദ്യ നിർമാണ ശാല തുറന്ന് യു.എ.ഇ. മദ്യം വിളമ്പുന്ന റെസ്റ്റോറന്റും ചെറിയ മദ്യനിർമാണ ശാലയും ചേർന്ന ‘ക്രാഫ്റ്റ് ബൈ സൈഡ് ഹസിൽ’ എന്ന പബ്ബ് അബുദാബിയിലെ അൽ മർയ ഐലൻഡ് മാളിലാണ് ആരംഭിച്ചത്.
യു.എ.ഇയുടെ ഉയർന്ന നിലവാരത്തിന് അനുയോജ്യമായ നൂതനവും യഥാർത്ഥവുമായ ഭക്ഷണ പാനീയങ്ങൾ ഉറപ്പാക്കുമെന്ന് സൈഡ് ഹസിൽ ബ്ര്യൂസ് ആൻഡ് സ്പിരിറ്റ്‌സിന്റെ സഹസ്ഥാപകൻ ചാഡ് മക്ഗിഹി പറഞ്ഞു.
പശ്ചാത്യ വിനോദസഞ്ചാരികളുടെയും പ്രവാസികളുടെയും അഭ്യർത്ഥന പ്രകാരം ഈ വർഷം ജനുവരിയിൽ മദ്യവില്പനക്ക് ഏർപ്പെടുത്തിയ 30 ശതമാനം നികുതി യു.എ.ഇ നിർത്തലാക്കിയിരുന്നു.
ഒരു വർഷം നികുതിക്ക് മേലുള്ള സസ്പെൻഷൻ നിലനിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം ഷാർജയിൽ മദ്യ ഉപഭോഗത്തിന് പൂർണ നിരോധനമാണ്.
2021ലാണ് ആൽക്കഹോൾ ലൈസൻസ് ഉടമകൾക്ക് വില്പന കേന്ദ്രത്തിൽ വെച്ച് തന്നെ മദ്യം ഫെർമന്റ് ചെയ്യാൻ അനുവദിച്ചുകൊണ്ട് നിയമത്തിൽ ഭേദഗതി ഉണ്ടായത്.
CONTENT HIGHLIGHT: UAE opens its first brewery in Abu Dhabi