| Wednesday, 8th January 2020, 8:54 pm

ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴു എമിറേറ്റ്‌സുകള്‍; യു.എ.ഇക്ക് പുതിയ ലോഗോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അടുത്ത 50 വര്‍ഷത്തേക്ക് യു.എ.ഇയെ ലോകത്തിനു മുന്നില്‍ പ്രതിനിധീകരിക്കുന്ന ലോഗോ അവതരിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ ലോഗോ അവതരിപ്പിച്ചത്.

യു.എ.ഇ നാഷന്‍ ബ്രാന്‍ഡ് കോംപറ്റീഷനില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. അവസാന ഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളാണ് വോട്ടെടുപ്പിനിട്ടത്. ഒരു കോടി ജനങ്ങളാണ് ഓണ്‍ലൈനിലൂടെ വോട്ട് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാലിഗ്രഫിയില്‍ എഴുതിയ എമിരേറ്റ്‌സ്, ദ പാം, 7 ലൈന്‍സ് എന്നീ ലോഗോകളാണ് അവസാന ഘട്ടത്തിലെത്തിയത്.

7ലൈന്‍ എന്ന ലോഗോയാണ് ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് 7 ലൈന്‍ ലോഗോ.

കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എ.ഇ മന്ത്രി സഭയില്‍ 2020 ല്‍ അടുത്ത 50 വര്‍ഷത്തേക്കുള്ള പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു.

യുഎ.ഇ യെ ലോകത്തിലെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ രാജ്യക്കാര്‍ക്കും സന്ദര്‍ശക വിസ അഞ്ചു വര്‍ഷക്കാലത്തേക്ക് പുതുക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ഷത്തില്‍ രണ്ട് കോടിയിലധികം ടൂറിസ്റ്റുകളാണ് യു.എ.ഇയില്‍ എത്തുന്നതെന്നും യു.എ.ഇയെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂം അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more