| Friday, 15th November 2013, 8:34 am

യു.എ.ഇ: മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധി 20,000 ദിര്‍ഹമാക്കി ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ദുബായ്: യു.എ.ഇയിലേയ്ക്ക് മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധി 20,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 10,000 ദിര്‍ഹം ആയിരുന്നു.

20,000 ദിര്‍ഹമിന്റെ പ്രതിമാസശമ്പളമോ അല്ലെങ്കില്‍ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റും ഉള്ളവര്‍ക്ക് മാത്രമേ മാതാപിതാക്കളെ കൊണ്ടുവരാനുള്ള വിസ ലഭിക്കൂ.

മാതാപിതാക്കള്‍ക്കായി വിസ എടുക്കുന്നവര്‍ വരുമാനം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ വാടകക്കരാറും ഹാജരാക്കണം. കൂടാതെ ഒരാള്‍ക്ക് 2000 ദിര്‍ഹം വീതം ഡെപ്പോസിറ്റും അടയ്ക്കണം.

മാതാപിതാക്കളെ യു.എ.ഇയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന കത്തും ഹാജരാണം. അപേക്ഷന്റെ സ്വന്തം രാജ്യത്തെ എംബസിയോ കോണ്‍സുലേറ്റോ ഈ കത്ത് സാക്ഷ്യപ്പെടുത്തുകയും വേണം.

ശമ്പളപരിധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് ഇടത്തരം വരുമാനക്കാരെ ആയിരിക്കും ഏറ്റവും ദോഷകരമായി ബാധിക്കുക. നാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളെ ഒപ്പം താമസിക്കുന്ന കുടുംബങ്ങള്‍ യു.എ.ഇയില്‍ നിരവധിയാണ്.

We use cookies to give you the best possible experience. Learn more