| Thursday, 7th November 2019, 8:11 am

യു.എ.ഇ യില്‍ വാട്‌സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ നീക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: യു.എ.ഇയില്‍ വാട്‌സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ നീക്കും. നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ് ആപ്പുമായി വിവിധ കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വാട്‌സ് ആപ്പ് വോയിസ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെന്നും ആണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.ടെലികമ്മ്യൂണികേഷന്‍ ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയിസ് കോള്‍ ലൈസന്‍സ് ലഭിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൈപ്പ് , ഫേസ് ടൈം, തുടങ്ങിയ വോയിസ് & വീഡിയോകോള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് യു.എ.ഇയില്‍ വിലക്കുണ്ട്. ഇവയുടെ വിലക്ക് നിലവില്‍ എടുത്തുകളഞ്ഞിട്ടില്ല.
ഇവയ്ക്ക് പകരം യു.എ.ഇ യിലെ സ്വദേശ വോയിസ്‌കോള്‍ ആപ്പുകളായ ബോടിം, സിമെ, എച്ച്.ഐ.യു എന്നിവയാണ് പ്രചാരത്തിലുള്ളത്.
ഫ്രീ കോളുകള്‍ വിലക്കി ഈ കമ്പനികളുടെ വോയിസ് കോള്‍ സൗകര്യം ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയ കാര്യമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ല്‍ സൗദി അറേബ്യ വാട്‌സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തു കളഞ്ഞിട്ടുണ്ട്.ഖത്തറില്‍ അംഗീകൃത ടെലികോം ഓപ്പറേറ്റേര്‍സ് വോയിസ് കോള്‍ ആപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more