ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ പിന്തുണച്ച് യു.എ.ഇ
World
ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ പിന്തുണച്ച് യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2017, 4:46 pm

uae


നിരോധനം മുസ്‌ലിംങ്ങളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ ബാധിച്ചിട്ടില്ല. സ്വയം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളെ മാത്രമാണ് നിരോധം ബാധിച്ചിട്ടുള്ളത്. അമേരിക്കയുടെ പരമാധികാരത്തിനുള്ളില്‍ വരുന്നതാണ് തീരുമാനമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി പറഞ്ഞു.


അബുദാബി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ വിലക്കിനെ ന്യായീകരിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍. ഇസ്‌ലാംഭീതി കൊണ്ടല്ല ട്രംപിന്റെ നടപടിയെന്നും ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു.

നിരോധനം മുസ്‌ലിംങ്ങളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ ബാധിച്ചിട്ടില്ല. സ്വയം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളെ മാത്രമാണ് നിരോധം ബാധിച്ചിട്ടുള്ളത്. അമേരിക്കയുടെ പരമാധികാരത്തിനുള്ളില്‍ വരുന്നതാണ് തീരുമാനമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി പറഞ്ഞു.

ട്രംപ് സര്‍ക്കാരിന്റെ തീരുമാനം ഏതെങ്കിലുമൊരു മതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ വിശദീകരണം ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതായും അല്‍ നഹ്‌യാന്‍ പറഞ്ഞു.


Read more: ട്രംപില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കുവൈത്ത്; അഞ്ച് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചു


ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതേ സമയം സിറിയയില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് മുന്‍ഗണന നല്‍കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ട്രംപ് സര്‍ക്കാരിന്റെ വിസാനിരോധനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങീ അമേരിക്കയുമായി സുഹൃദ്ബന്ധമുള്ള രാഷ്ട്രങ്ങളൊന്നും വിലക്കിനെ വിമര്‍ശിച്ചിരുന്നില്ല.

എന്നാല്‍ ഖത്തര്‍ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. മുസ്‌ലിം വിഷയമായി പരിഗണിക്കുമ്പോള്‍ തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണെന്ന് കരുതുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രിശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞിരുന്നു.


Read more: ‘ആ തെമ്മാടികളെ നിയന്ത്രിക്കൂ ഇല്ലെങ്കില്‍ വിവരമറിയും ‘ മെക്‌സിക്കന്‍ പ്രസിഡന്റിനെ ഫോണില്‍ ഭീഷണിപ്പെടുത്തി ട്രംപ്