13 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ
Middle East
13 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 6:55 pm

അബുദാബി: 13 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍, അള്‍ജീരിയ, പാകിസ്താന്‍, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. നവംബര്‍ 18 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിസിറ്റിംഗ് വിസകള്‍ക്കും വിലക്കുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ നടപടിയെന്നാണ് വിലയിരുത്തല്‍.

നേരത്തെ യു.എ.ഇ വിസ നിര്‍ത്തലാക്കിയ കാര്യം പാകിസ്താന്‍ സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയോട് വിശദീകരണം ആവശ്യപ്പെട്ടതായും പാകിസ്താന്‍ അറിയിച്ചിരുന്നു.

കൊവിഡ് കാരണമാണ് യു.എ.ഇയുടെ നടപടി എന്ന വിലയിരുത്തലിലാണ് പാകിസ്താന്‍.

അതേസമയം ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ വിവിധ വിസ വിഭാഗങ്ങള്‍ യു.എ.ഇയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE halts new visas to citizens of 13 mostly Muslim states