| Saturday, 1st September 2018, 8:16 am

യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ജ്വല്ലറികളില്‍ വന്‍തിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലളറികളില്‍ വന്‍ തിരക്ക്. 22 ക്യാരറ്റ് ഗ്രാമിന് 136 ദിര്‍ഹം 75 ഫില്‍സാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രണ്ടാഴ്ച മുന്‍പ് 133 ദിര്‍ഹം 50 ഫില്‍സ് വരെ താഴ്ന്നിരുന്നു.

ഒന്നര വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തയത്. 2014ലാണു സ്വര്‍ണവില റെക്കാഡിലേക്ക് ഉയര്‍ന്നത്. അന്ന് 22 ക്യാരറ്റ് ഗ്രാമിന് 206 ദിര്‍ഹം വരെ ഉയര്‍ന്നു. നാലുവര്‍ഷത്തിനിടെയുണ്ടായ ചാഞ്ചാട്ടത്തില്‍ 69.25 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്.


Read Also : അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് വെറും 34 രൂപയ്ക്ക്; കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിവരാവകാശരേഖയുമായി കോണ്‍ഗ്രസ്


അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോളത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളര്‍ കരുത്ത് പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുകരുകയാണ്. ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയമൂല്യമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണത തുടരാന്‍ തന്നെയാകും സാദ്ധ്യത.

We use cookies to give you the best possible experience. Learn more