| Saturday, 29th April 2017, 12:26 pm

കാലഹരണപ്പെട്ട മതനിയമങ്ങള്‍ പുനപരിശോധിച്ച് ഇസ്‌ലാം മതത്തെ നവീകരിക്കണം: യു.എ.ഇ ഫോറത്തില്‍ മുസ്‌ലിം പണ്ഡിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: കാലഹരണപ്പെട്ട മതനിയമങ്ങളും ശാസനകളും പുനപരിശോധിക്കുക, സമുദായിക ഭ്രഷ്ടിന് അന്ത്യം വരുത്തുക എന്നീ ആവശ്യങ്ങളുമായി യു.എ.ഇയിലെ മുസ്‌ലിം പണ്ഡിതന്മാര്‍. മുസ്‌ലിം സമൂഹത്തില്‍ സമാധാനം പ്രചരിപ്പിക്കാനുള്ള യു.എ.ഇ ഫോറത്തിലാണ് പണ്ഡിതന്മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഫിഖ്ഹും (ഇസ്‌ലാമിക കര്‍മശാസ്ത്ര വിധികള്‍) ഇസ്‌ലാമിക സയന്‍സും നവീകരിക്കുകയെന്നത് ഒരുവഴിയല്ലെന്നും എന്നാല്‍ തീവ്രവാദ സംഘടനകളുടെ സാമുദായിക ഭ്രഷ്ടും മുന്‍കാലങ്ങളിലെ ഫത്‌വകള്‍ വകതിരിവില്ലാതെ നടപ്പിലാക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഗ്രാന്റ് ഇമാം അല്‍ അസര്‍ അഭിപ്രായപ്പെട്ടു.

“ഇസ്‌ലാം മതത്തില്‍ നവീകരണം (Renew) എന്നത് മുഖ്യമായ ഒന്നാണ്. അത് മത പുസ്തകങ്ങളുമായും ഈ പുസ്തകങ്ങളുടെ ലക്ഷ്യവുമായും നിലവിലെ ജീവിത രീതികളുമായും സ്ഥിരമായി ബന്ധപ്പെട്ടു കിടക്കണം.” ഫോറത്തിന്റെ പ്രസിഡന്റായ ഷെയ്ക്ക് അബ്ദുള്ള ബിന്‍ ബയ്യാ പറഞ്ഞു.


Also Read:ഭിന്നശേഷിക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരു ചാരിറ്റി സംഘടന; ഹാന്‍ഡ് ഏഞ്ചല്‍സിനെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് കാണാം


“പ്രവാചക അനുയായി ഇബിന്‍ മസൗദ് പറഞ്ഞതുപോലെ “മതം വേണ്ടവര്‍ ഖുര്‍ ആനെ വിപ്ലവവത്കരിച്ചുകൊണ്ട്” മതവും മതപ്രസംഗങ്ങളും മതപരമായ വിപ്ലവങ്ങളും പരിഷ്‌കരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

ആയത്തുകളും മതപരമായ ആജ്ഞകളും അതിന്റെ സന്ദര്‍ഭം നോക്കിയേ എടുക്കാവൂ. അതിനുപുറമേ അവ നടപ്പിലാക്കുമ്പോള്‍ മതംമുന്നോട്ടുവെക്കുന്ന പൊതുതത്വങ്ങളുടെയും പ്രപഞ്ച ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നോക്കിക്കാണുകയും വേണമെന്നും ഷെയ്ക്ക് അബ്ദുള്ള ബിന്‍ ബയ്യാ പറഞ്ഞു.

ഇസ്‌ലാമിക് സയന്‍സിന്റെ പല നിയമങ്ങളും ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്നതിനാല്‍ അത് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ആളുകള്‍ ദൈവത്തില്‍ നിന്നുള്ള വെളിപാടുകള്‍ സാര്‍വ്വലൗകികമായി എല്ലാകാലത്തും എല്ലായിടത്തും പ്രയോഗക്ഷമമാണെന്ന് ചിന്തിക്കുകയാണെന്ന് സെയ്തുന കോളജ് പ്രസിഡന്റ് ഷെയ്ക്ക് ഹംസ യുസഫ് അഭിപ്രായപ്പെട്ടു.

“ഉദാഹരണത്തിന് വരള്‍ച്ചാ കാലത്തെ മോഷണത്തിന് ഒമര്‍ ബിന്‍ അല്‍ ഖതാബ് സസ്‌പെന്റ് ചെയ്തത്.” അദ്ദേഹം പറയുന്നു.

“മറ്റൊരു ഉദാഹരണം മതപരിത്യാഗ നിയമമാണ്. ഒരാളുടെ മതം ഉപേക്ഷിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നായിരുന്നു അക്കാലത്തെ ആളുകളുടെ പൊതുവായ ധാരണ. ഇത് ക്രിസ്ത്യാനിറ്റിയിലും നിലനിന്നിരുന്നു.

അത് മതത്തെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ ഇന്ന് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ മാനസികാവസ്ഥ ഇതല്ല. ഇസ്‌ലാമിന്റെ സാര്‍വ്വത്രികമായ തത്വം നോക്കുമ്പോള്‍ ആളുകളെ മതത്തിലേക്ക് ആകര്‍ഷിക്കുകയെന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് മതപരിത്യാഗ നിയമങ്ങള്‍ കൂടുതല്‍ ആളുകളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് പകരം കൂടുതല്‍ പേര്‍ ഈ നിയമം കാരണം മതംവിട്ടുപോകാനാണ് ഇടയാക്കുക. ” അദ്ദേഹം അഭിപ്രായപ്പെട്ടു.


Don”t Miss: കുട്ടികളൊന്നും ആയില്ലേ..; ചോദ്യം ചോദിച്ചവന്റെ വായടപ്പിച്ച് വിദ്യാബാലന്റെ ചൂടന്‍ മറുപടി 


മറ്റ് ശരിഅത്ത് ശിക്ഷകളുടെ കാര്യത്തിലും മികച്ച പണ്ഡിതന്മാര്‍ കൂടിയിരുന്ന് അതിനെക്കുറിച്ച് ചിന്തിക്കണം. അവയെല്ലാം പുനപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഷെയ്ക്ക് ഹംസ യുസഫ് പറഞ്ഞു.

മതപരിഷ്‌കര്‍ത്താക്കളുടെ ഉത്തരവാദിത്തം പാലിക്കാന്‍ നൈപുണ്യം നേടിയ പണ്ഡിതന്മാര്‍ക്കേ കഴിയൂവെന്ന് ഷെയ്ക്ക് ബിന്‍ ബയ്യാ പറഞ്ഞു.

“ഭരണകര്‍ത്താക്കള്‍ മാലാഖമാര്‍ അല്ലെങ്കില്‍ പ്രവാചകന്മാര്‍, കുറഞ്ഞത് മതത്തിലെ നല്ലയാളെങ്കിലുമാണെന്ന് പ്രതീക്ഷിക്കരുത്. അവരുടെ ഉത്തരവാദിത്തം രാജ്യത്തെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ്. അവര്‍ അഴിമതിക്കാരാണെങ്കില്‍ അവരെ യുദ്ധബലംകൊണ്ട് എതിരിടുന്നത് അനുവദനീയമല്ല. എന്തുകൊണ്ടെന്നാല്‍ അത് നാശത്തിലേക്കും നിഷ്‌കളങ്കരായവരുടെ മരണത്തിലേക്കും നയിക്കും.” അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സംഘടനയുമായി വിയോജിക്കുന്ന ആരെയും കൊല്ലാനുള്ള കാരണമായി സാമുദായിക ഭ്രഷ്ടിനെ തീവ്രവാദി സംഘടനകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ “ഫിഖ്ഹ്” പുനപരിശോധിക്കണമെന്ന് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗ്രാന്റ് ഷെയ്ക്ക് അഹമ്മദ് അല്‍ തയ്യിബ് പറഞ്ഞു. മുസ്‌ലീങ്ങള്‍ക്കും താര്‍താരി വിഭാഗക്കാര്‍ക്കും ഇടയിലുള്ള രക്തച്ചൊരിച്ചലും ക്രൂരതയും അഭിമുഖീകരിച്ച ഇബ്‌നു തൈമിയ എന്ന പണ്ഡിതന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പുറപ്പെടുവിച്ച ഫത്‌വകളാണ് അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഫത്‌വകള്‍ കാലത്തിനും സാഹചര്യത്തിലും ചുറ്റുപാടുകള്‍ക്കും സ്ഥലത്തിനും അനുസൃതമായി മാറണമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും ആവശ്യപ്പെട്ടിട്ടും അവ ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല.

ഫോറം തീവ്രവാദ ഗ്രൂപ്പുകള്‍ പുറത്തിറക്കുന്ന സാഹിത്യങ്ങളും പ്രസിദ്ധീകരണങ്ങളും ശേഖരിച്ച് അവരുടെ വാദങ്ങളെ ഖണ്ഡിക്കേണ്ടതുണ്ടെന്നും ഗ്രാന്റ് ഷെയ്ക്ക് അഹമ്മദ് അല്‍ തയ്യിബ് പറഞ്ഞു.

We use cookies to give you the best possible experience. Learn more