ദുബൈ: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി യു.എ.ഇ. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഇന്ത്യാക്കാര്‍ക്ക് യു.എ.ഇയിലേക്കുള്ള യാത്ര വിലക്ക് തുടരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അബുദാബി വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് എത്ര നാള്‍ വരെ തുടരുമെന്ന കാര്യം ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വ്വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. യു.എ.യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ 22നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്.
യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ ബ്രിട്ടണും സിംഗപൂരും രംഗത്തെത്തിയിരുന്നു.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക