| Friday, 3rd April 2020, 8:52 am

യു.എ.ഇയില്‍ നിന്ന് പ്രത്യേക വിമാനസര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ്; സര്‍വീസ് നടത്തുന്നത് കൊച്ചിയും തിരുവനന്തപുരവും അടക്കം ലോകത്തെ 14 നഗരങ്ങളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരം. എമിറേറ്റ്‌സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസ് നടത്തും. താല്‍ര്യമുള്ള ആളുകള്‍ക്ക് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രത്യേക സര്‍വീസ് മാത്രമായിരിക്കുമിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തെ പതിനാല് നഗരങ്ങളിലെക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ ഉണ്ടാകും.

ഈ മാസം ആറു മുതലാണ് പ്രത്യേക അനുമതി വാങ്ങിയുള്ള സര്‍വീസുകള്‍ തുടങ്ങുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്‌സ് നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു.

അതേസമയം വിദേശ വിമാനസര്‍വീസുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്ത്യയുടെ അനുമതി ഇക്കാര്യത്തില്‍ ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ നടപടി.

എയര്‍ അറേബ്യയും പ്രത്യേക സര്‍വീസ് നടത്താന്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. നാട്ടില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയിേലക്ക് വരാന്‍ തല്‍ക്കാലം അനുമതിയില്ല. കൊവിഡ് നിയന്ത്രണ വിധേയമായ ശേഷമേ പഴയ നിലയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more