| Monday, 4th December 2017, 8:23 am

ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയവുമായി യു.എ.ഇ ഡോക്ടര്‍മാരുടെ മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനം

എഡിറ്റര്‍

അബുദാബി: റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയമായി യു.എ.ഇ ഡോക്ടര്‍മാര്‍ ആതുരസേവനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു. ബംഗ്ലാദേശിലെ യു.എ.ഇ മൊബൈല്‍ ആശുപത്രി യൂണിറ്റിലാണ് അഭയാര്‍ത്ഥികളായ റോഹിഗ്യന്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും ഡോക്ടര്‍മാര്‍ പരിചരണം നല്‍കിയത്.

യു.എ.ഇയുടെ 46ാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സായിദ് കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് മൊബൈല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. നിരവധി സന്നദ്ധസംഘടനകളുടെ യംയുക്തസഹകരണത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്, ദാര്‍ അല്‍ ബാര്‍ സൊസൈറ്റി, ഷാര്‍ജ ചാരിറ്റി ഹൗസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആശുപത്രിക്ക് സഹായമെത്തിക്കുന്നുണ്ട്.


Also Read: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിച്ച മൈക്കല്‍ ഫ്‌ലിന്നിന് പിന്തുണയുമായി ട്രംപ്


ഇത്തരം മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘടനകളും, സര്‍ക്കാര്‍ സ്ഥാപങ്ങളും സഹകരിക്കുന്നുണ്ട് എന്ന് മൊബൈല്‍ ഹോസ്പിറ്റല്‍ തലവനും എമിറാത്തി ഹാര്‍ട്ട് സര്‍ജനുമായ ഡോ. ആദെല്‍ അല്‍ ഷമാരി മാധ്യമങ്ങളെ അറിയിച്ചു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more