| Monday, 4th May 2020, 8:22 am

ഗൾഫിൽ കൊവി‍ഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; 24 മണിക്കൂറിനിടെ ​ഗൾഫിൽ മരിച്ചത് നാല് മലയാളികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ​ യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി ഹാജിയും ഞായറാഴ്ച്ച എറണാകുളം കോതമം​ഗലം നെല്ലിക്കുഴി സ്വദേശി നിസാർ ഇലവും ചാലിലും കൊവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടിരുന്നു. .

യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് മലയാളികളാണ് മരണപ്പെട്ടത്. ഇതിനോടകം 33 മലയാളികൾ യു.എ.ഇ.യിൽ കൊവിഡ് ബാധിച്ച് മരിച്ചു.

പ്രവാസികളെ തിരികെയത്തിക്കാൻ സർക്കാർ നോർക്ക രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. മുൻ​ഗണനാ ക്രമത്തിൽ പ്രവാസികളെ തിരികെയത്തിക്കാനാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ​ഗൾഫിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയാണ് ആദ്യം തിരികെയെത്തിക്കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more