ദുബായ്: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി ഹാജിയും ഞായറാഴ്ച്ച എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി നിസാർ ഇലവും ചാലിലും കൊവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടിരുന്നു. .
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് മലയാളികളാണ് മരണപ്പെട്ടത്. ഇതിനോടകം 33 മലയാളികൾ യു.എ.ഇ.യിൽ കൊവിഡ് ബാധിച്ച് മരിച്ചു.
പ്രവാസികളെ തിരികെയത്തിക്കാൻ സർക്കാർ നോർക്ക രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. മുൻഗണനാ ക്രമത്തിൽ പ്രവാസികളെ തിരികെയത്തിക്കാനാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഗൾഫിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയാണ് ആദ്യം തിരികെയെത്തിക്കുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.