അബുദാബി: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചൈനീസ് പൗരനും ഫിലിപ്പീന്‍സ് പൗരനുമാണ് യു.എ.ഇയില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ഏഴുപേര്‍ക്കാണ് യു.എ.ഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫെബ്രുവരി ആദ്യം ബീജിങ് ഒഴിച്ചുള്ള മറ്റു ചൈനീസ് മേഖലകളിലേക്കുള്ള വിമാന സര്‍വീസ് യു.എ.ഇ റദ്ദാക്കിയിരുന്നു.
കൊറോണ സ്ഥിരീകരിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. ഇതിനിടെ കൊറോണ ബാധിച്ച് വുഹാനില്‍ ചികിത്സയിലായിരുന്ന യു.എസ് പൗരന്‍ മരണപ്പെട്ടു. യു.എസ് പൗരനായ 61 കാരന്‍ മരണപ്പെട്ടതായി അമേരിക്കന്‍ എംബസിയാണ് അറിയിച്ചത്.
ഒപ്പം ജപ്പാന്‍ ആഢംബര കപ്പലിലില്‍ രണ്ടു യാത്രക്കാര്‍ക്കു കൂടി സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ 64 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 16 ആയി.
തായ്‌ലന്റില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 32 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പിടിപെട്ടത് തായ്‌ലന്റിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധിതര്‍ക്കുള്ള ചികിത്സയ്ക്കായി രണ്ടാമത് ആശുപത്രി കൂടി നിര്‍മിച്ചു. 1500 ബെഡുകളുള്ള ആശുപത്രിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതു വരെ രണ്ടു ആശുപത്രിയാണ് ചൈന ഇതിനകം കൊറോണ ചികിത്സയ്ക്കായി പണിഞ്ഞിരിക്കുന്നത്.
722 പേരാണ് ഇതുവരെ കൊറോണ വൈറസ് പിടിപെട്ട് ലോകത്താകമാനം മരണപ്പെട്ടിരിക്കുന്നത്.