ദുബായ്: ഖത്തറിനെതിരെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ പരാതി നല്‍കി യു.എ.ഇ. തങ്ങളുടെ യാത്രാവിമാനത്തിന് അപകടമുണ്ടാക്കും വിധം ഖത്തര്‍ പ്രവര്‍ത്തിച്ചുവെന്നാണ് യു.എ.ഇയുടെ പരാതി. കത്തിലൂടെയാണ് യു.എ.ഇ പരാതിപ്പെട്ടത്.
ജനുവരി 15നും മാര്‍ച്ച് 26നും യു.എ.ഇയുടെ യാത്രാവിമാനത്തിന്റെ സമീപത്തുകൂടെ ഖത്തര്‍ യുദ്ധവിമാനം അപകടകരമായി വിധത്തില്‍ പറത്തിയെന്നാണ് പരാതി. നിരവധി പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണിതെന്നും യു.എ.ഇ ആരോപിച്ചു. യാത്രാവിമാനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര റൂട്ടിലേക്കാണ് ഖത്തര്‍ യുദ്ധവിമാനം പറത്തിയതെന്നും കത്തില്‍ പറഞ്ഞതായി അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: സിറിയയില്‍ അമേരിക്ക തുടരണമെങ്കില്‍ സൗദി പണം നല്‍കണമെന്ന് ട്രംപ്
ഖത്തര്‍ തുടര്‍ച്ചയായി നിരുത്തരവാദിത്വത്തോടെ പെരുമാറുന്നതിനെ തുടര്‍ന്നാണ് യു.എ.ഇ കത്ത് നല്‍കിയത്. ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി യാത്രാവിമാനങ്ങള്‍ക്ക് സമീപം വരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച യു.എ.ഇ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ ഔദ്യോഗിക പരാതി നല്‍കിയിരുന്നു.
“ഖത്തറിന്റെ നടപടി മനഃപൂര്‍വ്വമുള്ള നിയമലംഘനവും യാത്രാ വിമാനങ്ങള്‍ക്കുള്ള ഭീഷണിയുമാണ്.” – യു.എ.ഇ സിവില്‍ ഏവിയേഷന്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. പ്രകോപനം നീതീകരിക്കാനാവാത്തതാണെന്നും യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.