ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
World News
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 8:34 pm

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ. ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്കാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യു.എ.ഇയിലേക്ക് വരാന്‍ അനുവദിക്കില്ല.

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ ബ്രിട്ടണും സിംഗപൂരും രംഗത്തെത്തിയിരുന്നു.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 24 വൈകീട്ട് ആറുമണി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE bans indian to enter ther countries amid covid surge