| Saturday, 10th April 2021, 5:55 pm

അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ. നൂറ അല്‍ മത്‌റൂശിയെയാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയായി പ്രഖ്യാപിച്ചത്.

യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്.

‘ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യത്തെ അറബ് വനിതാ ബഹിരാകാശയാത്രികയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങള്‍ നൂറ അല്‍ മാത്‌റൂശി, മുഹമ്മദ് അല്‍ മുല്ല’, യു.എ.ഇ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ നൂറ 1993 ലാണ് ജനിച്ചത്. മനിലവില്‍ ദേശീയ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറാണ്.

നാലംഗ സംഘത്തെയാണ് യു.എ.ഇ ബഹിരാകാശദൗത്യത്തിന് അയക്കുന്നത്. ഹസാ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

4,300 പേരാണ് രണ്ടാംസംഘത്തിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയത്. അവരില്‍ 1400 പേര്‍ സ്വദേശി വനിതകളായിരുന്നു.

2019 ലാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്‌പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UAE announces first Arab woman astronaut Nora Al Matrooshi

We use cookies to give you the best possible experience. Learn more