| Saturday, 18th April 2020, 9:27 pm

കൊവിഡ്-19: ഔദ്യോഗികമായി അറിയിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ യു.എ.ഇയില്‍ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 നുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യു.എ.ഇ. ഔദ്യോഗികമായി അറിയിക്കാത്ത വിവരങ്ങള്‍ നല്‍കിയാല്‍ 20000 ദര്‍ഹമാണ് യു.എ.ഇ പിഴ ചുമത്തുന്നത്.

‘ അച്ചടി, ഓഡിയോ വിഷ്വല്‍, അല്ലെങ്കില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയോ മറ്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ തെറ്റായതോ ആയ മെഡിക്കല്‍ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രസിദ്ധീകരിക്കുന്നതും പ്രരിപ്പിക്കുന്നതും നിരോധിച്ചിരിക്കുന്നു,’ യു.എ.ഇ സര്‍ക്കാര്‍ അറിയിപ്പിനെ ഉദ്ദരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇയില്‍ ഇതുവരെ 37 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്, 6300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു . 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 82,976 പുതിയ കേസുകളും 8493 മരണവുമാണ് ലോകാത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ 2476 പേരാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more