|

ലക്ഷ്യം ആളില്ലാ  ഡ്രോണുകള്‍; പ്രതിരോധമേഖലയിലും യു.എ.ഇ-ഇസ്രഈല്‍ കൂട്ടുകെട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: പ്രതിരോധ മേഖലയിലും കൂട്ടുകെട്ടാരംഭിച്ച് യു.എ.ഇയും ഇസ്രഈലും. നവീനമായ ഡ്രോണ്‍ പ്രതിരോധ സംവിധാനം ആവിഷ്‌കരിക്കാനാണ് യു.എ.ഇയും ഇസ്രഈലും സംയുക്ത പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡ്രോണ്‍ ആക്രമങ്ങളെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിക്ക് പരിഹാരം കണ്ടെത്തുക എന്നതും പദ്ധതി ലക്ഷ്യമിടുന്നെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാനക്കരാറിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഒന്നിക്കുന്നത്.

ഇസ്രഈലിന്റെ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസും യു.എ.ഇയുടെ സാങ്കേതിക ഗ്രൂപ്പായ എഡ്ജും പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെച്ചെന്നും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എ.ഇയ്ക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിക്കുന്ന ആളില്ലാ ഡ്രോണുകളായിരിക്കും നിര്‍മ്മിക്കുക(അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം).

ഇസ്രഈലിന്റെ ഐ.എ.ഇയ്ക്ക് നിലവില്‍ ഡ്രോണ്‍ ആക്രമങ്ങളെ ചെറുക്കാനുളള സാങ്കേതിക വിദ്യയുണ്ട്. ഡ്രോണ്‍ ഗാര്‍ഡ് എന്നാണ് ഇതറിയപ്പെടുന്നത്.

റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമായ ഡ്രോണ്‍ റോമിന് സമാനമാണിതെന്നാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്.

ഒപ്റ്റിക്കല്‍ സാങ്കേതിക വിദ്യകള്‍, ലേസര്‍ സാങ്കേതികവിദ്യ, ജാമിങ്ങ് തുടങ്ങിയ സംവിധാനങ്ങളെല്ലാമുള്ളതാണ് ഇസ്രഈലിന്റെ ഡ്രോണ്‍ ഗാര്‍ഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പദ്ധതി വലിയ വാര്‍ത്താ പ്രധാന്യമാണ് നേടിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: UAE and Isreal Joins for countering drone threats

Latest Stories