അബുദാബി: ഖത്തറിനെതിരെ കൂടുതല്‍ ഉപരോധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.എ.ഇ അംബാസിഡറുടെ മുന്നറിയിപ്പ്. മോസ്‌കോയിലെ യു.എ.ഇ അംബാസിഡര്‍ ഒബര്‍ ഘോഭാഷാണ് മുന്നറിയിപ്പ് നല്‍കിയത്.
ഖത്തറിനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പറയുന്നത്. ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ 13 നിബന്ധനകള്‍ ഖത്തറിനു മുമ്പില്‍വെച്ചിട്ടുണ്ടെന്നും അടുത്തയാഴ്ചയ്ക്കുമുമ്പ് അക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ജസീറയുടെ സംപ്രേഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ഖത്തറിനുമുമ്പാകെ വെച്ചിരിക്കുന്നത്.