ന്യൂദല്‍ഹി: പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്നതില്‍ നിന്നും ജനതയെ വിലക്കി യു.എ.ഇ. നിലവില്‍ ഇന്ത്യയിലുള്ള യു.എ.ഇക്കാരോട് തിരിച്ചുയാത്ര ചെയ്യുന്നതിനു മുമ്പ് എംബസ്സിയുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്.
30% യു.എ.ഇ നിവാസികളും ഇന്ത്യന്‍ സ്വദേശികളാണ്. പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രയെ വിലക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ.
ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയാണ് പന്നിപ്പനി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഗുജറാത്തില്‍ 5,065 ആളുകള്‍ക്കാണ് പന്നിപ്പനി ബാധിച്ചിരിക്കുന്നത്. ഇതില്‍ 302 പേര്‍ മരിച്ചു. 295 ആളുകളാണ് രാജസ്ഥാനില്‍ പന്നിപ്പനി കാരണം മരിച്ചത്. രാജസ്ഥാനില്‍ ഇതുവരെ 5,822 പേരെയാണ് രോഗം ബാധിച്ചത്.
മധ്യപ്രദേശില്‍ 1,245 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 174 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ പനി ബാധിച്ച 2,139 പേരില്‍ 178 പേര്‍ മരിച്ചു.
തെലങ്കാനയില്‍60 പേരും പഞ്ചാബില്‍ 47 പേരുമാണ് പന്നിപ്പനി കാരണം മരിച്ചത്.