| Thursday, 26th December 2019, 8:19 am

'യു-ടേണ്‍ ഇനി ഉദ്ദവ് ജി എന്നറിയപ്പെടും' ഉദ്ദവ് താക്കറെയെ പരിഹസിച്ച് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍ നിന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യു-ടേണ്‍ അടിച്ചുവെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.

വായ്പ പൂര്‍ണമായും എഴുതിത്തള്ളുമെന്നാണ് താക്കറെ വാഗ്ദാനം ചെയ്തിരുന്നതെന്നും പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ പക്ഷേ, രണ്ട് ലക്ഷം രൂപ വരെ മാത്രമാണ് വായ്പ എഴുതിത്തള്ളല്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ചില പരിമിതികളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പ്രഖ്യാപനവും നടപ്പാക്കലും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയിരിക്കണം, ”പാട്ടീല്‍ പറഞ്ഞു

‘യു-ടേണ്‍ ഇനി ഉദ്ദവ്ജി ‘എന്നറിയപ്പെടുമെന്നും പാട്ടീല്‍ ല്‍ പരിഹസിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളോളം ഘടകകക്ഷിയായിരുന്ന ബി.ജെ.പിയെ തള്ളിയാണ് ശിവസേന എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്പോര് നടന്നിരുന്നു. അതിന് ശേഷമാണ് ബദ്ധവൈരികളായ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഉദ്ദവ് താക്കറേ സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ആര്‍.എസ്.എസിന് എതിരായാണ്. ആര്‍.എസ്.എസ് നാഗ്പൂര്‍ ആസ്ഥാനമായി ആരംഭിച്ച ഗവേഷണ സ്ഥാപനത്തിന് ഫഡ്നാവിസ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി കൊടുത്തിരുന്നു. ഈ ആനുകൂല്യം നല്‍കുന്നത് നിര്‍ത്തലാക്കാനാണ് ഉദ്ദവ് താക്കറേ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസ് അനുകൂല ഭാരതീയ ശിക്ഷന്‍ മണ്ഡലാണ് റിസര്‍ജന്‍സ് ഫൗണ്ടേഷന്‍ എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചത്. ഫൗണ്ടേഷന്റെ പേരില്‍  കരോള്‍ തെഹ്സില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നത്.

We use cookies to give you the best possible experience. Learn more