പൂനെ: കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍ നിന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യു-ടേണ്‍ അടിച്ചുവെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
വായ്പ പൂര്‍ണമായും എഴുതിത്തള്ളുമെന്നാണ് താക്കറെ വാഗ്ദാനം ചെയ്തിരുന്നതെന്നും പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ പക്ഷേ, രണ്ട് ലക്ഷം രൂപ വരെ മാത്രമാണ് വായ്പ എഴുതിത്തള്ളല്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ചില പരിമിതികളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പ്രഖ്യാപനവും നടപ്പാക്കലും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയിരിക്കണം, ”പാട്ടീല്‍ പറഞ്ഞു
‘യു-ടേണ്‍ ഇനി ഉദ്ദവ്ജി ‘എന്നറിയപ്പെടുമെന്നും പാട്ടീല്‍ ല്‍ പരിഹസിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയില്‍ വര്‍ഷങ്ങളോളം ഘടകകക്ഷിയായിരുന്ന ബി.ജെ.പിയെ തള്ളിയാണ് ശിവസേന എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്പോര് നടന്നിരുന്നു. അതിന് ശേഷമാണ് ബദ്ധവൈരികളായ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.