ന്യൂയോര്‍ക്ക്: ഇറാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് എതിരായ സമീപനം സ്വീകരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ താക്കീത്.
ഇറാനെതിരെ ആയുധ നിരോധനം നീട്ടാനുള്ള യു.എസ് ശ്രമം തടയുന്നത് തുടരുകയാണെങ്കില്‍ റഷ്യയും ചൈനയും ഐക്യരാഷ്ട്രസഭയില്‍ ഒറ്റപ്പെടുമെന്ന് അമേരിക്ക വ്യക്തമാക്കി.
പ്രമേയം പാസാക്കാന്‍ സെക്യൂരിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്ന് അമേരിക്ക പറഞ്ഞു.
പരമ്പരാഗത ആയുധങ്ങള്‍ക്കുള്ള ഉപരോധം നീട്ടുന്നതിനുള്ള പ്രമേയം അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും റഷ്യയും ചൈനയും ഇതിന് എതിരാണ്.
ഉപരോധം നീക്കരുതെന്ന് വാഷിംഗ്ടണ്‍ നേരത്തെ തന്നെ വാദിച്ചിരുന്നു.
ഒക്ടോബറില്‍ അവസാനിക്കുന്ന ഇറാനെതിരായുള്ള ആയുധ ഉപരോധം സുരക്ഷാ കൗണ്‍സില്‍ നീട്ടിയില്ലെങ്കില്‍ നേരത്തെ ഉണ്ടായിരുന്ന ഉപരോധങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് നേരത്തേയും ഐക്യരാഷ്ട്രാ സഭയില്‍ അമേരിക്ക വ്യക്തമാക്കിയിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ ലോക ശക്തികളും ഇറാനും തമ്മിലുള്ള ആണവ കരാറിന്റെ ഭാഗമായാണ് ആയുധ ഉപരോധം. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പിലാണ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ആ രാജ്യങ്ങള്‍ തയ്യാറായത്. എന്നാല്‍ 2018 ല്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറിയിരുന്നു.
ഈ മാസം ആദ്യം, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വാഷിംഗ്ടണിന്റെ മുന്നേറ്റത്തെ ചെറുക്കണമെന്ന് റഷ്യയോടും ചൈനയോടും ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ