[]ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരം ചോര്‍ത്തല്‍ മാധ്യമങ്ങളെ അറിയിച്ച മുന്‍ സി.ഐ.എ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കുന്നതിനെതിരെ അമേരിക്ക രംഗത്ത്.
സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറാകുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ് അമേരിക്ക. സ്‌നോഡനെ യാത്രാ സൗകര്യമൊരുക്കുന്നതിനും അമേരിക്ക വിലക്കുന്നുണ്ട്.[]
ഹോങ്കോങ്ങില്‍ നിന്ന് മോസ്‌കോയിലേക്ക് കടന്ന സ്‌നോഡന്‍ അവിടുന്ന് ക്യൂബയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. സ്‌നോഡന്‍ കടന്നുപോകുന്ന രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായെല്ലാം അമേരിക്ക ബന്ധപ്പെടുന്നുണ്ട്.
മോസ്‌കോയില്‍ സ്‌നോഡന് അഭയം നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
സ്‌നോഡനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. സ്‌നോഡനെ അമേരിക്കയ്ക്ക തിരിച്ച് കൈമാറണമെന്നും അമേിരിക്ക ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, മോസ്‌കോയിലേക്ക് കടന്ന സ്‌നോഡന്‍ അവിടുന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.