Photo Story
നീതി തേടി അമേരിക്കയില്‍ പ്രതിഷേധ തീ; ചിത്രങ്ങള്‍ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 31, 07:28 am
Sunday, 31st May 2020, 12:58 pm

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പൊലീസ് ക്രൂരതകള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരേയും അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തിപ്പെടുകയാണ്.

പ്രതിഷേധക്കാരെ നേരിടുന്നതിന് മിലിട്ടറി പൊലീസിനെ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കൊവിഡ് കാലത്തും വര്‍ണവിവേചനത്തിനെതിരെ അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധച്ചൂട് ചിത്രങ്ങളിലൂടെ…

 

ചിത്രങ്ങള്‍ക്ക് കടപ്പാട്-സി.ജി.ടി.എന്‍ ഡോട്ട്.കോം