| Sunday, 28th January 2024, 6:07 pm

അനധികൃത കുടിയേറ്റം; യു.എസ്-മെക്സികോ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കാൻ യു.എസ് സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: മെക്സികോയിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് യു.എസ് സേന.

തെക്കൻ സംസ്ഥാനങ്ങളുടെ നേതൃത്വങ്ങളും ഫെഡറൽ ഗവൺമെന്റും തമ്മിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിരിമുറുക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃത കുടിയേറ്റം തടയുന്നതിനായി ടെക്സാസിലെ അതിർത്തിയിൽ സൈനികരെ വിന്യസിക്കുമെന്ന് റിട്ടയേർഡ് യു.എസ്‌ ആർമി ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചത്.

2100ലധികം ഫോളോവേഴ്സുള്ള ‘ടേക്ക് ഔവർ ബോർഡർ ബാക്ക്’ എന്ന സൈനിക ഗ്രൂപ്പ്‌ തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കുന്ന നാല് ദിവസത്തെ നടപടികളുടെ വിശദാംശങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ടെക്സസ്, കാലിഫോർണിയ, അരിസോണ എന്നിവിടങ്ങളിൽ റാലികൾ സംഘടിപ്പിക്കാൻ സംഘം തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സേനയെ വിന്യസിക്കുന്നത് ശത്രുക്കളെ കണ്ടെത്തി വകവരുത്താനാണെന്ന് റിട്ടയേർഡ് യു.എസ്‌ ആർമ്ഡ് ഫോഴ്സിലെ ലെഫ്റ്റനന്റ് കേണൽ പീറ്റ് ചേമ്പേഴ്സ് പറഞ്ഞു. അതിർത്തിയിലെ ഭൂരിഭാഗം സൈനികരും തോക്കുകൾ കൈവശം വെക്കണമെന്ന തീരുമാനത്തിൽ സേനയിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ തങ്ങൾ ആയുധങ്ങൾ വേണമെന്ന് ആഹ്വാനം ചെയ്യുന്നില്ലെന്ന് ഗ്രൂപ്പുകൾ വാദിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള റേസർ വയർ നീക്കം ചെയ്യണമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബർട്ട് നിർദേശം നൽകിയിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തി സൈറ്റുകളിൽ കൂടുതൽ വയറുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടുകൊണ്ട് ഗവൺമെന്റിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുപ്രീം കോടതിയെയും വെല്ലുവിളിക്കാനുള്ള തന്റെ ഉദ്ദേശത്തെ കുറിച്ച് ആബർട്ട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.എസിലേക്കുള്ള കുടിയേറ്റം ഒരു പ്രധാന വിഷയമാകും. ഡിസംബറിൽ മാത്രം 300,000 പേർ അതിർത്തി കടക്കാൻ ശ്രമിച്ചതായി യു.എസ് അധികൃതർ പറഞ്ഞു.

Content Highlight: U.S Is Planned To deploy more force in Mexico us border

We use cookies to give you the best possible experience. Learn more