കരോലിന: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ്ബില്‍ ക്ലിന്റണ്‍.
അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഒബാമ തന്നെ വരണമെന്നും അഭിമാനത്തോടെ ഒബാമയെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നുവെന്നുമാണ് ക്ലിന്‍ണ്‍ പറഞ്ഞിരിക്കുന്നത്.[]
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ക്ലിന്റണ്‍ ഒബാമയെ പുകഴ്ത്തിയത്.
സാമ്പത്തിക നിലനില്‍പ്പിനായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ പ്രശംസനീയമാണ്. പുതിയ ജോലികള്‍ക്കുള്ള അവസരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഒബാമ ചെയ്ത സേവനങ്ങള്‍ പ്രസിഡണ്ട് പദത്തിലേക്കുള്ള പോരാട്ടത്തെ എളുപ്പമാക്കുമെന്നും അമേരിക്കന്‍ ജനതയ്ക്ക് മികച്ച സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആടിയുലയുന്ന സാമ്പത്തിക രംഗവും അത് സൃഷ്ടിക്കുന്ന പ്രതിസന്ധിയും അമേരിക്കക്ക് ഇനി ഓര്‍മയില്‍ മാത്രമാണെന്നും സാമ്പത്തിക രംഗം തിരുച്ചുവരവിന്റെ പാതയിലാണെന്നും ഒബാമയുടെ കാലാവധി പുതുക്കുന്ന പക്ഷം ജനങ്ങള്‍ക്കത് അനുഭവിച്ചറിയാകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒബാമയ്ക്ക് പിന്തുണയുമായി അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ എത്തിയതിന് തൊട്ടുപുറകേയാണ് മുന്‍ പ്രസിഡന്റും രംഗത്തെത്തിയിരിക്കുന്നത്.