പെന്റഗണ്‍: സിവിലിയന്മാക്കെതിരെയുള്ള അതിക്രമം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹമാസിനെതിരായ ഇസ്രഈല്‍ ഭരണകൂടത്തിന്റെ വിജയം തന്ത്രപരമായ പരാജയമായി മാറുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. കാലിഫോര്‍ണിയയിലെ സിമി വാലിയില്‍ റീഗന്‍ നാഷണല്‍ ഡിഫന്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനും ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും വാഷിങ്ടണ്‍ ഇസ്രഈല്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.
പൗരന്മാരാണ് രാഷ്ട്രത്തിന്റെ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതെന്നും
അവരെ ശത്രുവിന്റെ കൈകളിലേക്ക് ഓടിക്കുകയാണെങ്കില്‍ വിജയത്തിന് പകരം തന്ത്രപരമായ പരാജയമാണ് നല്‍കുകയെന്നും ലോയ്ഡ് ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങള്‍ കൂടുതല്‍ ഫലസ്തീനികളെ ഹമാസ് സായുധ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് നഗര യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയുള്ളുവെന്നും ലോയ്ഡ് ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നും ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി. അതേസമയം അമേരിക്ക ഇസ്രഈലിന്റെ ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തായി തുടരുമെന്നും ഇസ്രഈലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ 193 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് മാസത്തോളമായി തുടരുന്ന ആക്രമണത്തില്‍ ഫലസ്തീനില്‍ മരിച്ചവരുടെ എണ്ണം 15,200 ആയി ഉയര്‍ന്നതായും മന്ത്രാലയം പറഞ്ഞു.
Content Highlight: U.S Defense Secretary Says Israel Will Face Strategic Failure If Civilians Can’t Be Protected
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ