അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന് അമേരിക്കന്‍ എജന്‍സി; കക്കയത്തും കുറ്റ്യാടിയും കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍
rain alert
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന് അമേരിക്കന്‍ എജന്‍സി; കക്കയത്തും കുറ്റ്യാടിയും കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th May 2021, 11:19 pm

കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് അമേരിക്കന്‍ എജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കാലവസ്ഥ നിരീക്ഷണ എജന്‍സിയായ JTWC (JointTyphoon Warning Centre) ആണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മണിക്കൂറില്‍ 204 മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും എജന്‍സി പറയുന്നു. എന്നാല്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നാളെ പുലര്‍ച്ചയോടെ മാത്രമേ ന്യൂനമര്‍ദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറുകയുള്ളുവെന്ന് നിരീക്ഷിക്കുന്നത്. അതേസമയം കക്കയം, കുറ്റ്യാടി മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പ്രവചിച്ചു.

മേഘങ്ങള്‍ പശ്ചിമഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, ചിലത് തമിഴ്‌നാട്ടിലേക്കും സഞ്ചരിക്കുന്നതായി തമിഴ്‌നാട് വെതര്‍മാന്‍ പ്രവചിച്ചു.

കോഴിക്കോട് കുറ്റ്യാടി, കക്കയം, ദേവാല, ഗൂഢല്ലൂര്‍, അപ്പര്‍ ഭവാനി, മുകുത്തി, കോയമ്പത്തൂര്‍, പൊള്ളാച്ചി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരളതീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനനുസരിച്ച് അലേര്‍ട്ടുകളില്‍ മാറ്റം വരുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

U.S. agency says low pressure in Arabian Sea turns into hurricane; Kakkayam and Kuttyadi are likely to receive more rains, said Tamil Nadu Weatherman