റേച്ചല്‍ കോറിയെ കൊന്നത് സൈന്യമല്ലെന്ന് ഇസ്രായേല്‍ കോടതി
World
റേച്ചല്‍ കോറിയെ കൊന്നത് സൈന്യമല്ലെന്ന് ഇസ്രായേല്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2012, 10:52 am

തെല്‍അവീവ് : 2003 ല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്‍ഡോസര്‍ കയറി അമേരിക്കന്‍ ആക്ടിവിസ്റ്റ് റേച്ചല്‍ കോറി മരിച്ചത് യാദൃശ്ചിക സംഭവമാണെന്ന് ഇസ്രായേല്‍ കോടതി. സംഭവത്തില്‍ ദു:ഖമുണ്ടെങ്കിലും ഇസ്രായേല്‍ സര്‍ക്കാറിന് സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം[]

ഹൈഫയിലെ പ്രാദേശിക കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഘര്‍ഷ മേഖലയില്‍ തീവ്രവാദികളെ സഹായിക്കുകയായിരുന്നു റേച്ചല്‍ എന്നും കോടതി പറഞ്ഞു.

ബുള്‍ഡോസറിന്റെ ഡ്രൈവര്‍ റേച്ചലിനെ കണ്ടില്ലെന്നും സ്ഥലത്ത് നിന്നും ആളുകളെ നീക്കം ചെയ്തിരുന്നെങ്കിലും അത് വെക്കാതെ റേച്ചല്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നെന്നും കോടതി വിധിയില്‍ പറയുന്നു.

സൈന്യത്തിന്റെ അനാസ്ഥയെ കാണിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ പ്രതിചേര്‍ത്ത് റേച്ചലിന്റെ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേലിലെ ഗസ്സയില്‍ ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചുമാറ്റുന്നതിനിടെ സൈന്യത്തിന്റെ ബുള്‍ഡോസര്‍ റേച്ചലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അമേരിക്കയിലെ വാഷിങ്ടണ്‍ സ്വദേശിയായ റേച്ചല്‍ ഫലസ്തീന്‍ അനുകൂല ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് അംഗമായിരുന്നു.

റേച്ചല്‍ എഴുതിയ ഇ മെയില്‍ സന്ദേശം:

‘ഇവളെ ഞങ്ങള്‍ എല്ലാര്‍ക്കുമായി സമര്‍പ്പിക്കുന്നു’