തിരുവനന്തപുരം: ചേലക്കര, പാലക്കാട് ഉപ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭയിലെ ശങ്കരനാരായണന്‍ ഹാളില്‍വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീറാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവ നാമത്തിലും യു.ആര്‍. പ്രദീപ് സഖൗരവത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജന്‍, കെ.ബി. ഗണേഷ് കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍. പി. പ്രസാദ്, സജി ചെറിയാന്‍, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എന്നിവരുടെ സാമിപ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
Content Highlight: U.R Pradeep and Rahul Mankoottathil took oath as MLA